ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു

0
45

തൂത്തുക്കുടി: തമിഴ്നാട്ടില്‍ തൂത്തുക്കുടി തിരുച്ചെന്തൂര്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഉണ്ടായ അപകടത്തില്‍ പീച്ചിയമ്മാള്‍ എന്ന 55 കാരിയാണ് മരണമടഞ്ഞത്. തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ട പീച്ചിയമ്മാള്‍ അപ്പോള്‍ തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ തിരുചെങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമല ഭക്തരടക്കം പ്രതിദിനം 5000ത്തോളം ഭക്തര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് ഇത്. 45 വര്‍ഷം മുന്‍പ് പണിത ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതിന് ശേഷം ഇതുവരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ക്ഷേത്രം അപകടാവസ്ഥയിലാണെന്ന് പിഡബ്ല്യുഡി വകുപ്പിനെ അറിയിച്ചിരുന്നതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.