ഗുരുഗ്രാം: റയാന് സ്കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ പ്രത്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ 11ാം ക്ലാസ് വിദ്യാര്‍ഥിയുടെ ജാമ്യാപേക്ഷ ഗുരുഗ്രാം കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ ഗൂഢാലോചന മറച്ചുവെക്കാന്‍ തങ്ങളുടെ മകനെ കേസില്‍ കുടുക്കിയതാണെന്ന് ജാമ്യാപേക്ഷയില്‍ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നത്.
ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ സെപ്തംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരീക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ച് സ്കൂളിലെതന്നെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
എന്നാല്‍, കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കൗമാരക്കാരനെ ചോദ്യംചെയ്ത് വരികയാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ സ്കൂള്‍ ബസ് ജീവനക്കാരനെ ഹരിയാന പോലീസ് ആദ്യം അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, യഥാര്‍ഥപ്രതി ബസ് ജീവനക്കാരനല്ലെന്ന നിലപാടില്‍ മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നിരുന്നു. സിബിഐ അന്വേഷണത്തിനിടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.