തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിതയുടെ മനോഹരമായ വിവാഹ വീഡിയോ പുറത്തിറങ്ങി. നമിത ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിന്റെ വരികള്‍ മൂളിയാണ് വീഡിയോയില്‍ എത്തുന്നത്. നവംബര്‍ 24നാണ് നമിതയുടെ വിവാഹം നടന്നത്. മൂന്നു ദിവസം തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തി ഹിന്ദു സ്റ്റൈലില്‍ ആയിരുന്നു വിവാഹം
നമിതയുടെ സുഹൃത്ത് വീര്‍ ആണ് വരന്. തമിഴ് നടന് ശരത് കുമാര്‍, ഭാര്യ രാധിക ഉള്‍പ്പെടെ സിനിമാലോകത്ത് നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. സിനിമാ രംഗത്തുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെന്നൈയില്‍ വിരുന്ന് ഒരുക്കിയിരുന്നു.