സണ്ണി നൈറ്റിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം

0
41

ബംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ വീണ്ടും പ്രതിഷേധം. പുതുവത്സര ദിനത്തില്‍ നഗരത്തില്‍ നടക്കാനിരിക്കുന്ന സണ്ണി നൈറ്റ് എന്ന പരിപാടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് തീവ്ര കന്നഡ സംഘടനകളുടെ പ്രതിഷേധം. ഇക്കാര്യം ആവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകള്‍ ചൂലുകളേന്തി പ്രതിഷേധിച്ചു.

സണ്ണി ലിയോണ്‍ ബംഗളൂരുവില്‍ നൃത്തം ചെയ്യുന്നത് കര്‍ണാടകത്തിന്റെ സംസ്‌കാരം നശിപ്പിക്കുമെന്നാണ് സംഘടനകളുടെ ആരോപണം. സണ്ണി ലിയോണ്‍ കന്നഡക്കാരിയോ ഇന്ത്യക്കാരിയോ പോലുമല്ലെന്നും അവരുടെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കന്നഡ രക്ഷണ വേദികെ ജനറല്‍ സെക്രട്ടറി സൈദ് മിനാജ് വ്യക്തമാക്കി. നേരത്തെ സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ കത്തിച്ചും പ്രതിഷേധം നടന്നിരുന്നു.