വാഷിങ്ടണ്‍: എച്ച് 1ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചടിയുമായി അമേരിക്കയുടെ പുതിയ നീക്കം. എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും അമേരിക്കയില്‍ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.
2015ല്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ കാലത്താണ് എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും നിശ്ചിത യോഗ്യതയുണ്ടെങ്കില്‍ ജോലി ചെയ്യാനുള്ള അനുമതി നല്‍കിയത്. ആയിരക്കണക്കിന് വിദേശികളാണ് ഇത്തരത്തില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നത്. അമേരിക്കന്‍ പൗരന്മാര്ക്ക് ജോലികളില്‍ പ്രഥമ പരിഗണന നല്‍കുക എന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കം