
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്തുന്നതിനും ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനുമായി
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. ഇത് സംബന്ധിച്ച അറിയിപ്പ് കേരളത്തിന് ലഭിച്ചു. സന്ദര്‍ശനത്തിന്റെ തീയതി സംബന്ധിച്ച് സ്ഥിതീകരണമില്ല.
പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാ നേതൃത്വമടക്കമുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഓഖി ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.