ക്ലബ്ബ് വേൾഡ് കപ്പ് ഫൈനൽ ഇന്ന്; അപൂര്‍വ നേട്ടത്തിനായി റയൽ മാഡ്രിഡ്

0
35
Image result for real madrid bbcഅബുദാബി:ഫിഫ ക്ലബ് ലോകകപ്പിന് ഇന്ന് കലാശക്കൊട്ട്. യൂറോപ്പിനെ പ്രതിനിധാനം ചെയ്തു റയൽ മാഡ്രിഡും, ലാറ്റിനമേരിക്കയുടെ പ്രതിനിധികളായി ഗ്രമിയോയുമാണ്‌ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ക്ലബ് ലോകകപ്പ് നിലനിർത്തുക എന്ന ലക്ഷ്യവുമായി സിദാനും സംഘവും ഇറങ്ങുമ്പോൾ ആവേശം ഇന്ന് ഇരട്ടിയാകും.
ക്ലബ് ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന അത്യപൂർവ നേട്ടമാണ് റയലിനെ കാത്തിരിക്കുന്നത്. സയ്യദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ അൽ ജസീറയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റയൽ ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. അനായാസമായ ഒരു മത്സരമായിരിക്കും ഇത് എന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷകളെ തെറ്റിച്ച് കനത്ത പോരാട്ടം തന്നെയാണ് അൽ ജസീറ റയലിന് മുൻപിൽ കാഴ്ച്ചവെച്ചത്. റയലിനെ സംബന്ധിച്ച് വെറും ഒരു കിരീട നേട്ടം മാത്രമല്ല മികച്ച വിജയങ്ങളോടെയുള്ള തിരിച്ചുവരവ്‌
വരാനിരിക്കുന്ന എൽക്ലാസിക്കോ പോരാട്ടത്തിനുള്ള ആത്മവിശ്വസം കൂടിയാണ്. അതുകൊണ്ട് തന്നെ ക്ലബ്‌ വേൾഡ് കപ്പ്‌ മത്സരങ്ങളിലെ പ്രകടനം വളരെ പ്രാധ്യാന്യം അർഹിക്കുന്ന ഒന്നാണ്.