ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആറ് പോളിങ് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടക്കും. വെള്ളിയാഴ്ച രാത്രി വൈകിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദളിത് നേതാവ് ജിഗ്നേഷ് മേവാനി മത്സരിച്ച മണ്ഡലത്തിലെ ബൂത്തുകള്‍ അടക്കമുള്ളവയിലാണ് റീപോളിങ്.
റീ പോളിങ് കൂടാതെ പത്ത് ബൂത്തുകളില്‍ വി.വി പാറ്റ് (വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രത്തിലെ സ്ലിപ്പുകള്‍കൂടി എണ്ണും. പ്രിസൈഡിങ് ഓഫീസര്‍മാര്‍ മോക് പോള്‍ വിവരങ്ങള്‍ വോട്ടിങ് യന്ത്രങ്ങളില്‍നിന്ന് നീക്കം ചെയ്യാതിരുന്നതിനാലാണിത്.