ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വഴിത്തിരിവ്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയ ശ്വാസമെടുക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്സണ്‍ പ്രീത റെഡ്ഡി വെളിപ്പെടുത്തി.
ശ്വാസമറ്റ നിലയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാല്‍, വിദഗ്ധ ചികില്‍സകള്‍ക്കുശേഷം അവര്‍ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിനോട് പ്രീതി റെഡ്ഢി പറഞ്ഞു. അതേസമയം ഒരു വര്‍ഷത്തിനു ശേഷവും ജയയുടെ അസുഖവും ചികില്‍സയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ പുതിയ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.