ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലെന

0
76

സ്ത്രീ സൗന്ദര്യം മുടിയുടെ ഭംഗിലാണെന്ന പൊതുവികാരത്തെ മാറ്റിമറിച്ചു കൊണ്ട് നടി ലെന . മുടിയുടെ നീളം നോക്കി
സ്ത്രീത്വത്തെ അളക്കുന്ന മണ്ടന്‍ ആശയത്തില്‍ തനിക്ക് വലിയ വിശ്വാസമൊന്നുമില്ലെന്ന് പറഞ്ഞ് ഷോര്‍ട്ട് ഹെയര്‍ മേക്കോവറിലൂടെയാണ് ലെന രംഗത്ത് വന്നിരിക്കുന്നത് . തന്‌റെ മുടി മുറിക്കുന്നതിന്‌റെ വീഡിയോയും മേക്കോവറിന് ശേഷമുള്ള ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കുമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് . ഇതിനോടകം തന്നെ താരത്തിന്‌റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.