സണ്ണി ലിയോണ്‍ ഇനി മലയാളത്തിലും

0
70

തിരുവനന്തപുരം: സണ്ണി ലിയോണ്‍ മലയാളസിനിമയിലേക്ക് എത്തുന്നു. ആദ്യമായാണ് ഒരു മലയാളസിനിമയില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. തമിഴ് സംവിധായകനായ വി സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് സണ്ണിലിയോണ്‍ എത്തുന്നത്. കേരളത്തിലെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് സംവിധായകന്‍ ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

‘ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളൂ. ആദ്യമായാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത് . ഒരുപാട് കാലമായി ഞാന്‍ ആഗ്രഹിച്ച വേഷമാണിതെന്നും സണ്ണി ലിയോണ്‍ പറയുന്നു’.

കേരളത്തിലെ തനതു കലാരൂപങ്ങളും കളരിപ്പയറ്റും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതിനായി സണ്ണി ലിയോണ്‍ മുംബയിലിപ്പേള്‍ കളരിപ്പയറ്റൊക്കെ അഭ്യസിച്ചുതുടങ്ങി.

സ്റ്റീഫ്സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി പൊന്‍സെസ്റ്റിഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണിലിയോണ്‍ നൂറ്റന്‍പതു ദിവസത്തെ ഡേറ്റ് കൊടുത്തുകഴിഞ്ഞു.

ബാഹുബലി , യന്തിരന്‍ 2 എന്നീ സിനിമകളില്‍ ഗ്രാഫിക്സ് ചെയ്തവര്‍ക്കു തന്നെയാണ് ഈ ചിത്രത്തിലും ഗ്രാഫിക്സ് വര്‍ക്കുകള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.