ഇന്ത്യ-ശ്രീലങ്ക ‘ഫൈനല്‍’ ഏകദിനം ഇന്ന്

0
34

വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം ഏകദിന മത്സരം ഇന്ന് നടക്കും. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് തുല്യത പാലിക്കുന്നതിനാല്‍ പരമ്പര നേടാനായി ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം ‘ഫൈനല്‍’ ആണ്.

ആദ്യമത്സരം ശ്രീലങ്ക ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 141 റണ്‍സിന്റെ ജയം കുറിച്ച് ഇന്ത്യ തിരിച്ചുവന്നിരുന്നു. മത്സരത്തില്‍ രോഹിത് ശര്‍മ ഏകദിന കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടുകയും ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഉപുല്‍ തരംഗ, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരിലാണ് അവരുടെ ബാറ്റിങ് പ്രതീക്ഷകള്‍ മുഴുവന്‍. ബൗളിങില്‍ സുരംഗ ലക്മല്‍ ഉജ്ജ്വല ഫോമിലാണ്.