ഓഖി: തെരച്ചില്‍ കൊച്ചി മുതല്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കും

0
45

തിരുവനന്തപുരം:ഓഖി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി കൊച്ചി മുതല്‍ ഗോവന്‍ തീരം വരെ തെരച്ചില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിന് ബോട്ടുടമകള്‍ സഹായിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഓഖി ചുഴലികൊടുങ്കാറ്റില്‍ കാണാതായവരുടെ പുതിയ കണക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് 172 ഉം കൊച്ചിയില്‍ 32 ഉം മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. കാണാതായവരുടെ എഫ് ഐ ആര്‍ പോലീസ് രേഖപ്പെടുത്തി. എന്നാല്‍ എഫ് ഐ ആര്‍ രേഖകളില്‍ പെടാത്ത 80 പേരെയും തിരുവനന്തപുരത്തു നിന്ന് കാണാനില്ലെന്ന് പറയുന്നു. കൊല്ലത്ത് 13 പേരെയും കാണാനില്ലെന്ന് സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു.