കണ്ണൂര്‍ വിമാനത്താവളം; പരീക്ഷണപ്പറക്കല്‍ ഫെബ്രുവരിയില്‍

0
66

കണ്ണൂര്‍:95 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ 2018 ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടക്കുമെന്ന് കിയാല്‍ എം.ഡി പി.ബാലകിരണ്‍ അറിയിച്ചു. കമ്മീഷനിങ് സെപ്റ്റംബറില്‍ നടക്കും. ജനുവരി 31-ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായി കഴിഞ്ഞു.

95,000 ചതുരശ്രമീറ്റര്‍ ആണ് പാസഞ്ചര്‍ ടെര്‍മിനലിന്റെ വലിപ്പം. 48 ചെക്കിങ് കൗണ്ടര്‍, 16 എമിഗ്രേഷന്‍ കൗണ്ടര്‍, 16 കസ്റ്റംസ് കൗണ്ടര്‍, 12 എസ്‌കലേറ്റര്‍, 15 എലിവേറ്റര്‍ എന്നിവയും ഉണ്ടാകും. ഇവയുടെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്. പാസഞ്ചര്‍ ടെര്‍മിനലിന്റെ വലിപ്പത്തില്‍ രാജ്യത്ത് എട്ടാം സ്ഥാനമാണ്. 4000 മീറ്റര്‍ റണ്‍വേക്കായി സ്ഥലം പൂര്‍ണമായി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. റണ്‍വേയുടെ വലിപ്പം നോക്കിയാല്‍ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂരിലേതെന്നും കിയാല്‍ എം.ഡി വ്യക്തമാക്കി.