കൊച്ചിയിലെ കവര്‍ച്ച; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

0
55

കൊച്ചി:തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തിന്റേതെന്ന് കരുതുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഏഴ് പേരടങ്ങുന്ന സംഘമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഇതര സംസ്ഥാനക്കാരാണെന്നാണ് പോലീസിന്റെ അനുമാനം.

ദൃശ്യങ്ങളില്‍ ഒരാള്‍ ആയുധങ്ങള്‍ അരയില്‍ തിരുകുന്നതും മറ്റൊരാള്‍ തോര്‍ത്തുകൊണ്ട് മറച്ച എന്തോ ഒന്ന് കൈയ്യില്‍ വച്ചിരിക്കുന്നതും വ്യക്തമാണ്. കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിലെ വീട്ടില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ കവര്‍ച്ച നടന്നത്. കവര്‍ച്ചാക്കാരുടെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതര പരിക്കേല്‍ക്കുകയും മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.