വിശാഖപട്ടണം: മൂന്നാം ഏകദിനത്തിലും ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. 261 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
സെഞ്ചുറി നേടി പുറത്താകാതെ നിന്ന ശിഖര്‍ ധവാനാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 85 പന്തുകളില്‍ നിന്നാണ് ധവാന്റെ സെഞ്ചുറി നേട്ടം. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി . ശ്രേയസ് അയ്യര്‍ 65 റണ്‍സ് നേടി .
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 215 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 95 റണ്‍സ് നേടിയ ഉപുല്‍ തരംഗയുടെ പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 82 പന്തില്‍നിന്നാണ് തരംഗ 95 റണ്‍സ് നേടിയത്.
ശ്രീലങ്കയ്ക്കുവേണ്ടി ഗുണതിലക-13, ഉപുല്‍ തരംഗ-95, സമരവിക്രമ-42, എയ്ഞ്ചലോ മാത്യൂസ്-17, ഡിക്വെല്ല-8, അസേല ഗുണരക്ത-17 തിസര പെരേര-10, സജിത് പതിറാണ-7, അകില ധനഞ്ജയ-1 സുരങ്ക ലക്മല്‍-1 റണ്‍സും നേടി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും യുവേന്ദ്ര ചഹലും മൂന്നു വിക്കറ്റുകള്‍ വീതം നേടി. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഭൂവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.