രണ്ട് തവണ എംപി ആയത് പേരിനൊപ്പമുള്ള ‘ഗാന്ധി’ കാരണം: വരുണ്‍ ഗാന്ധി

0
47

ഹൈദരാബാദ്: തന്നെ രണ്ട് തവണ എംപി ആക്കിയത് പേരിനൊപ്പമുള്ള ‘ഗാന്ധി’ ആണെന്ന് വരുണ്‍ ഗാന്ധി. വ്യക്തമായ പാരമ്പര്യമില്ലാത്തതിനാല്‍ കഴിവുള്ള ഒട്ടേറെ യുവാക്കളാണ് രാഷ്ട്രീയത്തിലെത്താതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു വരുണ്‍.

എന്റെ പേരിലൊരു ഗാന്ധി ഇല്ലായിരുന്നെങ്കില്‍ ഇത്ര ചെറുപ്പത്തിലേ ഞാന്‍ എംപിയാകുകയോ നിങ്ങളെന്നെ കേള്‍ക്കുകയോ ചെയ്യുമായിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അച്ഛനോ മുത്തച്ഛനോ ഇല്ലെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ കഴിയില്ല-വരുണ്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ 25,000 രൂപ വായ്പയടയ്ക്കാന്‍ കഴിയാത്തതിനാല്‍ 14 ലക്ഷത്തോളം കര്‍ഷകരാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. പണക്കാരും പാവപ്പെട്ടവരും ഒരുപോലെ ആകുന്ന കാലം വന്നില്ലെങ്കില്‍ ഒരിക്കലും നമ്മള്‍ സ്വപ്നം കാണുന്ന ഇന്ത്യ നടപ്പില്‍ വരില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.