സൗദിയില്‍ ഇനി വനിതകള്‍ക്ക് ട്രക്കുകളും മോട്ടോര്‍ സൈക്കിളുകളും ഓടിക്കാം

0
34
A woman drives a car in Saudi Arabia October 22, 2013. A conservative Saudi Arabian cleric has said women who drive risk damaging their ovaries and bearing children with clinical problems, countering activists who are trying to end the Islamic kingdom's male-only driving rules. Saudi Arabia is the only country in the world where women are barred from driving, but debate about the ban, once confined to the private sphere and social media, is increasingly spreading to public forums too. REUTERS/Faisal Al Nasser (SAUDI ARABIA - Tags: POLITICS SOCIETY TRANSPORT) - GM1E9AM1L2001

സൗദി: രാജ്യത്തെ വനിതകള്‍ക്ക് കാറുകള്‍ക്ക് പുറമെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കാന്‍ തീരുമാനം. സൗദി ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ തീരുമാനം പുറത്ത് വിട്ടത്. വിദേശ ഡ്രൈവിങ് ലൈസന്‍സുള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല. ട്രക്കുകള്‍ ഓടിക്കുന്നതിന് പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമാണ് സ്ത്രീകള്‍ക്കും ഉണ്ടാവുകയുള്ളു.2018 ജൂണ്‍ മുതലാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി.

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിക്കും. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.