അജ്മാനില്‍ വാഹന മോഷണ സംഘം പിടിയില്‍

0
27

അജ്മാന്‍: നാലംഗ വാഹന മോഷണ സംഘത്തെ അജ്മാന്‍ സിഐഡി സംഘം പിടികൂടി. എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ചു കാറുകളും രണ്ടു മോട്ടോര്‍ ബൈക്കുകളുമാണ് സംഘം മോഷ്ടിച്ചതെന്ന് അജ്മാന്‍ പോലീസ് പറഞ്ഞു. വാഹന മോഷണം വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

സി.ഐ.ഡി സംഘത്തിന്റെ നിരന്തരമായ നിരീക്ഷണത്തേയും നീക്കങ്ങളേയും
തുര്‍ന്നാണ് മോഷണ സംഘം വലയിലായത്. മോഷ്ടിക്കുന്ന വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. മോഷ്ടിച്ച വാഹനങ്ങളിലായിരുന്നു ഇവരുടെ യാത്ര. പിടിയിലായ നാലു പേരും ജിസിസി പൗരന്മാരാണ്.