പ്രധാനമന്ത്രി പൂന്തുറയിൽ എത്തും

0
41

 

 

 

തിരുവനന്തപുരം: ഓഖി ദുരിതം വിലയിരുത്താനെത്തുന്ന പ്രധാനമന്ത്രി ദുരിതബാധിത മേഖലകളായ തീരദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തും. നേരത്തെ ഓഖി ദുരന്തം വിലയിരുത്താന്‍ എത്തുന്ന പ്രധാനമന്ത്രി രാജ് ഭവനില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മാത്രമേ പങ്കെടുക്കു എന്നാണ് അറിയിച്ചത്. തുടര്‍ന്ന് ലത്തീന്‍ സഭ അടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നു.

നിലവിലെ പദ്ധതി അനുസരിച്ച് ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച പൂന്തുറയില്‍ ആയിരിക്കും മോദിയുടെ സന്ദര്‍ശനം. നാളെ ഉച്ചക്ക് ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ആദ്യം പോകുന്നത് കന്യാകുമാരിക്കാണ്.

ഓഖി ദുരിതം വിലയിരുത്താനെത്തുന്ന പ്രധാനമന്ത്രി ദുരിതബാധിത മേഖലകളായ തീരദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തും