എം.മനോജ് കുമാര്‍
തിരുവനന്തപുരം: മതമൗലികവാദികളുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കി ഒരു ജീവിതമില്ലെന്നു കവി പവിത്രന് തീക്കുനി 24 കേരളയോടു പറഞ്ഞു. പര്‍ദ്ദ എന്ന കവിതയ്ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പവിത്രന് തീക്കുനി.
ഭീഷണികളെ ഭയക്കേണ്ട കാര്യമില്ല. പര്‍ദ്ദയില്‍ കീഴാള വിഭാഗത്തെ പരാമര്‍ശിക്കുന്ന ഭാഗമുണ്ട്. ആഫ്രിക്ക. അതുകൊണ്ട് തന്നെ പര്‍ദ്ദ പിന്‍വലിച്ചിട്ടുണ്ട്. ആഫ്രിക്ക എന്ന് പറയുമ്പോള്‍ വംശീയതയുണ്ട്. അത് ഒരു തെറ്റായി കണ്ടിട്ടാണ് പര്‍ദ്ദ പിന്‍വലിച്ചത്.
പര്‍ദ്ദ പിന്‍വലിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത് എന്റെ സുഹൃത്തുക്കളെ അത് വ്രണപ്പെടുത്തി എന്നാണ്. പക്ഷെ പര്‍ദ്ദയുടെ പേരില്‍ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറയേണ്ട ആവശ്യമില്ല. പര്‍ദ്ദ എന്നാല്‍ എന്റെ മുന്നില്‍ ഒരു വസ്ത്രം മാത്രമാണ്. കവിതയിലും അത് ഒരു മതത്തിന്റെ പ്രതീകമാകുന്നില്ല.
പര്‍ദ്ദ മുസ്ലിം വിരുദ്ധ കവിതയല്ലെന്നു മുസ്ലിം മതപണ്ഡിതന്മാര് വിലയിരുത്തിയിട്ടുണ്ട്. അതവര് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പര്‍ദ്ദ എന്ന കവിതയുടെ പേരിലുള്ള ഭീഷണികള്‍ ഞാന്‍ തള്ളിക്കളയുന്നു.
രണ്ടു മതവിഭാഗങ്ങളില്‍ നിന്ന് രണ്ടു വ്യത്യസ്ത ഭീഷണികള്‍ ആണ് മുഴങ്ങുന്നത്. വലിയ തീവ്രവാദം ഉയര്‍ത്തുന്ന ചില ആളുകള്‍ മാത്രമാണ് ഭീഷണി ഉയര്‍ത്തുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കവിതകളുടെ പേരിലുള്ള ഭീഷണികളാണ് എനിക്ക് ചുറ്റിലും. അതുകൊണ്ട് തന്നെ കവിത കൊണ്ട് തന്നെ എനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്.
ആ കവിത ഇങ്ങിനെ
മറുപടിയാണ് ഈ കവിത.
പര്‍ദ്ദ ഒരു വിഭാഗത്തിലെ ചിലരെ രോഷം കൊള്ളിച്ചപ്പോള്‍ ശ്രീരാമനെ വിമര്‍ശിക്കുന്ന കവിത മറ്റുള്ള വിഭാഗക്കാരെ രോഷം കൊള്ളിച്ചിട്ടുണ്ട്. രണ്ടു ഭാഗത്ത് നിന്നും ഇപ്പോള്‍ ഭീഷണികള്‍ വരുന്നു-തീക്കുനി പറഞ്ഞു.
പ്രൊഫസര്‍ ജോസഫിന്റെ കാര്യം തീക്കുനി ഓര്‍ക്കണം എന്ന ഭീഷണി വന്നു. കവിതയ്ക്ക് നേരെ-തീക്കുനി പറഞ്ഞു. ഒന്നാമത് പര്‍ദ്ദ മത വികാരങ്ങളെ ഹനിക്കുന്ന കവിതയല്ല. ഒരു മതവികാരവും പര്‍ദ്ദ ഹനിക്കുന്നില്ല. പക്ഷെ കവിത ഞാന്‍ പിന്‍വലിച്ചു. കാരണം വംശീയതയുടെ പ്രതിഫലനമായ ഒരു വാക്ക്, ‘ആഫ്രിക്ക’ എന്ന ഒരു വാക്ക് ആ കവിതയിലുണ്ട്. അതുകൊണ്ടാണ് കവിത പിന്‍വലിച്ചത്.
കവിതയുടെ പേരില്‍ ആരോടും ഞാന്‍ മാപ്പ് പറഞ്ഞിട്ടില്ല. പക്ഷെ കവിത പിന്‍വലിച്ച് മാപ്പ് പറഞ്ഞു എന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതില്‍ വാസ്തവമില്ല. സോഷ്യല്‍ മീഡിയയില്‍ പര്‍ദ്ദയുടെ പേരില്‍ വലിയ ആക്ഷേപങ്ങള്‍ വന്നു. ജോസഫിന്റെ അനുഭവം ഓര്‍ക്കണം എന്ന ഭീഷണി എന്നെ ഞെട്ടിച്ചു.
ഭീഷണികള്‍ വന്ന പശ്ചാത്തലത്തില്‍ പൊലീസ് എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ ഭീഷണികളും ഞങ്ങളെ അറിയിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പര്‍ദ്ദയ്ക്കെതിരെ വിവാദം വന്നപ്പോള്‍ ഒരു കോളേജില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് വിലക്ക് വന്നു.
പക്ഷെ അനുകൂലിച്ചും ശബ്ടങ്ങള് ഉയര്‍ന്നിട്ടുണ്ട്. തിരൂരില്‍ ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. പര്‍ദ്ദ കവിതയുടെ പേരില്‍ ഞാന്‍ മാപ്പ് പറഞ്ഞു എന്ന് വന്നപ്പോഴാണ് രാമനെ വിമര്‍ശിക്കുന്ന കവിതയുടെ പേരില്‍ എനിക്ക് ഭീഷണികള്‍ വന്നത്. ഇപ്പോള്‍ മുഴുവന്‍ ഭീഷണികളാണ്. പക്ഷെ ഈ ഭീഷണികള്‍ക്ക് മുട്ടുമടക്കി ഒരു ജീവിതമില്ല-പവിത്രന് തീക്കുനി വ്യക്തമാക്കി.