ലങ്കയെ തകര്‍ത്ത ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്

0
40

വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യ ശ്രീലങ്കയെ തറപറ്റിച്ചു. ഏകദിനത്തില്‍ സെഞ്ച്വറിയിലേക്ക് നീങ്ങിയ ലങ്കന്‍ ബാറ്റ്സമാന്‍ ഉപുല്‍ തരംഗയെ ധോണി പുറത്താക്കിയതാണ് ഏകദിനത്തില്‍ എല്ലാവരും അത്ഭുതത്തോടെ നോക്കിയ നിമിഷം.

കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു ശരവേഗത്തിലുള്ള ധോണിയുടെ സ്റ്റംമ്പിങ്. 94 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലായരുന്നു അപ്പോള്‍ തരംഗ. തരംഗയുടെ ബാറ്റിങ് മികവില്‍ ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന അവസ്ഥയിലാണ് ധോണിയുടെ സമയോചിതമായ ഇടപെടലില്‍ തരംഗ പുറത്താകുന്നത്. ധോണിയുടെ മിന്നല്‍ വേഗത്തിലുള്ള സ്റ്റമ്പിങ് ഇന്ത്യയുടെ വിജയത്തിന്റെ നിര്‍ണായക ഘടകമായി.

മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ കുല്‍ദീപ് യാദവും യുവേന്ദ്ര ചഹലും ചേര്‍ന്നാണ് 215 ന് പുറത്താക്കിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് മാന്‍ ഓഫ് ദ മാച്ചുമായി.