മസ്കത്ത്: ക്രിസ്തുമസ് എത്തിയതോടെ ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ കരോളുകള്‍ സജീവമായി തുടങ്ങി. സൂര് ബീച്ച് ഹോട്ടലില്‍ മാര്‍ത്തോമ്മ, ഓര്‍ത്തഡോക്സ്, പാര്ത്രികീസ് വിഭാഗങ്ങളിലെ വിശ്വാസികളുടെ നേതൃത്വത്തില്‍ കരോള്‍ സംഘടിപ്പിച്ചു. 350 ഓളം ആളുകള്‍ പങ്കെടുത്തു.
റൂവി സെന്റ് ജെയിംസ് സിഎസ്ഐ ഇടവകയുടെ നേതൃത്വത്തിലും കരോള്‍ അരങ്ങേറി. വരും ദിവസങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ക്രിസ്തുമസ് കരോളുകള്‍ സജീവമാകും