ലക്നൗ: ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനായായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്. ക്രിസ്മസ് ആഘോഷിക്കുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ ഹിന്ദുക്കളില്‍ നിന്ന് നിര്‍ബന്ധിച്ച് പിരിവ് നടത്തരുതെന്നാണ് തങ്ങളുടെ ആവശ്യം. ഇക്കാര്യം സ്കൂള്‍ മാനേജ്മെന്റിനേയും പ്രധാന അധ്യാപകരെയും വാക്കാലും കത്തിലൂടെയും അറിയിച്ചിട്ടുണ്ട്. ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്കൂളുകളുടെ കണക്ക് തയാറാക്കാന്‍ ജില്ലാ യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ആഘോഷങ്ങളിലിലൂടെ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനായാണ് ഈ മുന്നറിയിപ്പെന്നാണ് സംഘടനയുടെ വിശദീകരണം.