ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞു, ശരിക്കും വിജയിച്ചത് കോണ്‍ഗ്രസ്; ബിജെപിക്കെതിരെ ശിവസേന

0
34

മുംബൈ:ബിജെപിയുടെ ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞതായി ശിവസേന. ഗുജറാത്തില്‍ വൈകാരിക വിഷയങ്ങളും ഹിന്ദു മുസ്ലീം പ്രശ്‌നങ്ങളുമാണ് ബിജെപി പ്രചരണ ആയുധമാക്കിയതെന്നും 22 വര്‍ഷം കൊണ്ട് നേടിയ വികസനത്തെപ്പറ്റി പറയാന്‍ ഒരു നേതാവിനും സാധിച്ചില്ലെന്നും മുഖപത്രമായ സാംനയില്‍ ശിവസേന ആരോപിക്കുന്നു.

ബിജെപിക്കുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി രക്ഷപ്പെടില്ലെന്നും മുഖപത്രത്തില്‍ പറയുന്നു. ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് രാഹുല്‍ ഗാന്ധിയുടെ കഴിവിനെക്കുറിച്ചാണ്. ഗുജറാത്തില്‍ ശരിക്കും വിജയിച്ചത് കോണ്‍ഗ്രസാണെന്നും ശിവസേന അഭിപ്രായപ്പെടുന്നു.

കോണ്‍ഗ്രസ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കാം. എന്നാല്‍ ബിജെപിയെ എതിര്‍ത്ത് കനത്ത പോരാട്ടം കാഴ്ചവയ്ക്കാന്‍ അവര്‍ക്കായെന്നും ശിവസേന മേധാവി സഞ്ജയ് റാവത്ത് പറഞ്ഞു.