ബോക്സോഫീസ് കീഴടക്കിയ പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്കര് നോമിനേഷന് മത്സരിക്കുന്നവരുടെ പട്ടികയില്‍. ഗോപിസുന്ദര്‍ സംഗീത സംവിധാനം ചെയ്ത പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് പട്ടികയിലുള്ളത്. യേശുദാസും കെ എസ് ചിത്രയും പാടിയ ‘കാടണിയും കാല്‍ചിലമ്പേ’ എന്ന ഗാനവും എസ് ജാനകി പാടിയ ”മാനത്തേ മാരികുറുമ്പേ ‘ എന്ന ഗാനവുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
2017ലെ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23ന്
ഓസ്കര് നോമിനേഷന് പ്രഖ്യാപിക്കും.