കോഴിയിറച്ചി (എല്ലില്ലാത്തത്):½ kg
വറ്റല്‍മുളക് :12 എണ്ണം
കടലമാവ് / കോണ്‍ഫ്ളോര്‍:6 ടേബിള്‍സ്പൂണ്‍
ഇഞ്ചി : 2ഇഞ്ച് കഷണം
വെളുത്തുള്ളി : 10 അല്ലി
ചെറിയ ഉള്ളി :15 എണ്ണം
കറിവേപ്പില : 2 ഇതള്‍
നാരങ്ങാനീര് :1 ടേബിള്‍സ്പൂണ്‍
മുളകുപൊടി :1¼ ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി :1 നുള്ള്
വെളിച്ചെണ്ണ :വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്.
കോഴിയിറച്ചി വ്യത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക . ഇഞ്ചി (1 ഇഞ്ച് കഷണം),വെളുത്തുള്ളി (5 അല്ലി) , കറിവേപ്പില (1 ഇതള്‍) ,നാരങ്ങാനീര് , ഉപ്പ് , 1 ടേബിള്‍സ്പൂണ്‍ മുളക്പൊടി ,മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. ബാക്കിയുള്ള ഇഞ്ചി , വെളുത്തുള്ളി , ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.
കടലമാവ് 4 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയി്റ
ച്ചിയില്‍ നന്നായി പുരട്ടുക. പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക . മറ്റൊരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കുക . തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി , ഇഞ്ചി , ചെറിയ ഉള്ളി , കറിവേപ്പില , ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ 1/4 ‘ടേബിള്‍ സ്പൂണ്‍ മുളക്പൊടി ചേര്‍ത്ത് ഇളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.