പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റെന്ന് സര്‍ക്കാര്‍

0
28

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരന്ത ബാദിത പ്രദേശങ്ങള്‍ സന്ദര്‍ശ്ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടി തയാറാക്കുന്നത് പ്രധാനമന്ത്രി കാര്യാലയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സ്ഥലമോ തീയതിയോ തീരുമാനിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു പങ്കും ഇല്ലെന്നും എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു

പ്രധാനമന്ത്രി ഇന്ന് ഉച്ചയോടെ തലസ്ഥാനത്ത് എത്താനിരിക്കെയാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയത്.