പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കും

0
38

തിരുവനന്തപുരം:ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുവാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 1.50ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി, ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കു പോകും. തുടര്‍ന്ന് നാലരയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. അതിനു ശേഷം പൂന്തുറയിലേക്കു പോകുന്ന അദ്ദേഹം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഓഖി ദുരന്തബാധിതരെ കാണുക.

തുടര്‍ന്ന്, തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ 5.45ന് അവലോകന യോഗത്തില്‍ സംബന്ധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം പ്രത്യേക അവതരണം നടത്തും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ആറരയോടെ പ്രധാനമന്ത്രി മടങ്ങും.