കാവ്യയുടെ മെസേജുകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടിരുന്നു: മഞ്ജുവിന്റെ മൊഴി പുറത്ത്

0
86

കൊച്ചി: ദിലീപും കാവ്യയും തമ്മില്‍ അയച്ച മെസേജുകള്‍ ദിലീപിന്റെ ഫോണില്‍ താന്‍ നേരിട്ട് കണ്ടതായി മഞ്ജുവിന്റെ മൊഴി. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി ഒരുപാട് പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്ന് മഞ്ജുവാരിയര്‍ പൊലീസിനോടു പറഞ്ഞു. ഇക്കാര്യങ്ങള്‍ സംയുക്തവര്‍മ്മയോടും ഗീതുമോഹന്‍ദാസിനോടും സംസാരിച്ചിരുന്നതായും

ഇവരുമൊന്നിച്ച് ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ പോയപ്പോള്‍ ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് നടി വിശദീകരിച്ചതായും മഞ്ജുവാര്യരുടെ മൊഴിയില്‍ പറയുന്നു. സാധാരണക്കാര്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതു കൊണ്ടാണ് നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. പല സിനിമകളില്‍ നിന്നും ദിലീപ് നടിയെ ഒഴിവാക്കിയിയതായി അറിഞ്ഞിരുന്നെന്ന് മഞ്ജു പറഞ്ഞു.

അമേരിക്കന്‍ യാത്രയില്‍ കാവ്യയും ദിലീപും അടുപ്പം പുലര്‍ത്തിയെന്ന റിമി ടോമിയുടെ മൊഴിയും പുറത്ത് വന്നു. ഈ വിവരം ആക്രമിക്കപ്പെട്ട നടി മഞ്ജുവിനെ അറിയിച്ചെന്നും റിമി ടോമി പറഞ്ഞു. കാവ്യയുടെയും മുകേഷ് എം.എല്‍.എ യുടെയും മൊഴിപ്പകര്‍പ്പുകള്‍ക്ക് പിന്നാലെ കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ്മ, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ മൊഴി പകര്‍പ്പുകളും പുറത്ത് വന്നിട്ടുണ്ട്.