ജയലളിതയുടെ ആശുപത്രിയിലെ ദൃശ്യങ്ങള്‍ പുറത്ത്

0
38


ചെന്നൈ: നാളെ ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദൃശ്യങ്ങള്‍ പുറത്തായി. ടിടിവി ദിനകരന്‍ പക്ഷമാണ് കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ആശുപത്രിയില്‍ കഴിഞ്ഞ സമയം ജയലളിത കിടക്കയില്‍ എണീറ്റിരുന്ന് ജ്യൂസ് കുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയലളിതയെ മരിച്ച ശേഷമല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് തെളിയിക്കാനാണ് ടിടിവി ദിനകരന്‍ പക്ഷം ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ, ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ അവര്‍ അബോധാവസ്ഥയിലായിരുന്നെന്നും മരണം വരെയും ബോധം വീണ്ടെടുത്തില്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.