ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും

0
30

കൊല്‍ക്കത്ത: റിട്ടയേര്‍ഡ് ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും. കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് ജസ്റ്റിസ് കര്‍ണന്‍ ഇന്ന് മോചിതനാകുന്നത്.

സുപ്രീം  കോടതിയിലേയും ഹൈക്കോടതിയിലേയും നിലവിലുള്ളതും വിരമിച്ചവരുമായ ഇരുപത് ജഡ്ജിമാര്‍ അഴിമതിക്കാരാണ് എന്നുചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും രാഷ്ട്രീയനേതൃത്വത്തിനും കത്തയച്ചതാണ് ജസ്റ്റിസ് കര്‍ണനെ വിവാദത്തിലേക്ക് തള്ളിയിട്ടത്. ജസ്റ്റിസ് കര്‍ണന്റെ നടപടി കോടതി അലക്ഷ്യമാണെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്, ആറുമാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു…

ജൂണ്‍ 20ന് സുപ്രീം  കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്നാണ് കര്‍ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.