ജസ്റ്റിസ് സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി

0
44

കല്‍ക്കത്ത: ജസ്റ്റിസ് കര്‍ണന്‍ ജയില്‍മോചിതനായി. കല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും അദ്ദേഹം പുറത്തിറങ്ങിയ ദ്യശ്യം എ.എന്‍.ഐ പുറത്തുവിട്ടു. ജയിലിലായിരുന്ന വേളയില്‍ ജുഡീഷ്യറിയിലെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതിയിരുന്നു. അത് ഉടന്‍ പുറത്തിറങ്ങിയേക്കും എന്നാണ് സൂചന. 41 ദിവസം ഒളിവിലായിരുന്ന ശേഷം പിടിയിലായപ്പോഴും പോരാട്ടം തുടരും എന്നുതന്നെയായിരുന്നു ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞത്. പുറത്തുവരുന്ന കര്‍ണന്‍ മാധ്യമങ്ങളെ കണ്ടേയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നും വിവാദനായകനായിരുന്ന കര്‍ണന് പറയാനുള്ളത് എന്തായിരിക്കുമെന്ന് കാത്തിരിയ്ക്കുകയാണ് നിയമലോകം.