ദേശീയ സ്‌കൂള്‍ മീറ്റില്‍ വിജയത്തിളക്കത്തോടെ ബോബിയും കുട്ടികളും

0
52

റോത്തക്: ദേശീയ സ്‌കൂള്‍ മീറ്റില്‍ പ്രതീക്ഷിച്ച വിജയമൊന്നും കേരളത്തിന് കരസ്ഥമാക്കാനായില്ലെന്ന വലിയ വിവാദം ഉയര്‍ന്ന് വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ തിളക്കമേറുകയാണ് പരിശീലകനായ ബോബി ജോര്‍ജിന്. ദ്രോണാചാര്യ ജേതാവും
അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവുമായ ബോബി ജോര്‍ജ് പരിശീലനം നല്‍കുന്ന രണ്ട് പെണ്‍കുട്ടികളാണ് ലോങ്ജംപില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

അഞ്ജുവിന്റെയും ബോബിയുടെയും ബംഗളൂരുവിലെ ക്യാമ്പിലെ അത്‌ലറ്റുകളായ ആര്‍.കുസുമ സ്വര്‍ണം നേടിയപ്പോള്‍ ദിപാന്‍ഷി സിങ് വെള്ളി സ്വന്തമാക്കി. ബംഗളൂരു കേന്ദ്രമാക്കി നാഷനല്‍ ജംപ് അക്കാദമി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഇതിന്റെ ആദ്യപടിയായി ആരംഭിച്ച ക്യാമ്പില്‍ നിന്നുള്ള പ്രതിഭകളാണ് ഇരുവരും.

തെലങ്കാന സ്‌പോര്‍ട്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആര്‍.കുസുമ 5.75 മീറ്റര്‍ താണ്ടിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം നേടിയ ദിപാന്‍ഷി സിങ് ബംഗളൂരു സെന്റ്.ബെനഡിക്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

ഇപ്പോള്‍ നാല് പേരുള്ള ക്യാമ്പില്‍ 12 പേരെ ഉള്‍പ്പെടുത്തുന്നമെന്ന് മല്‍സരശേഷം ബോബി പറഞ്ഞു.