പാചകത്തെ ചൊല്ലി തര്‍ക്കം: ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കൊന്നു

0
36

ദുബായ്: പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. അല്‍ ഖ്വാസ് ഇന്‍സ്ട്രിയല്‍ ഏരിയ 2ലെ ലേബര്‍ ക്യാമ്പിലാണ് സംഭവം. തുടര്‍ന്ന്  ദുബായ് പോലീസ് സ്ഥലത്തെത്തി കുത്തേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കൊല്ലപ്പെട്ടയാളും ഇന്ത്യക്കാരനും തമ്മില്‍ തര്‍ക്കം നടത്തുന്നത് കണ്ടതായി സ്ഥലത്തുണ്ടായിരുന്ന പാകിസ്ഥാന്‍ സ്വദേശിയായ സൂപ്പര്‍വൈസര്‍ പോലീസിന് മൊഴി നല്‍കി. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. കൊലപാതക ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ കൂടെയുണ്ടായിരുന്നവര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ആര് ആദ്യം  പാചകം ചെയ്യും എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.