മാസ്റ്റർപീസ് നാളെ എത്തും; ആവേശത്തോടെ ആരാധകർ

0
86

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാസ്റ്റർ പീസ് നാളെ തീയേറ്ററുകളിൽ എത്തും .275 ഓളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ആദ്യം റിലീസിനെത്തുന്ന മാസ്റ്റർ പീസിൽ ആരാധകർക്കും ആസ്വാദകർക്കും ഒരു പോലെ പ്രതീക്ഷയിലാണ് . 175 ഓളം ഫാൻസ്‌ ഷോയാണ് ആരാധകർ സങ്കെടുപ്പിച്ചിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണിമുകുന്ദൻ,മുകേഷ്,പൂനം ബജുവ ,വരലക്ഷ്മി ,സന്തോഷ് പണ്ഡിറ്റ് ,ഗോകുൽ സുരേഷ് ,മഖ്‌ബൂൽ സൽമാൻ,എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്.

ഏറ്റവും കൂടുതൽ തീയേറ്ററുകളിൽ റിലീസ് ചെയ്ന്ന ചിത്രം എന്ന റെക്കോഡ് ഇനി മാസ്റ്റർ പീസ് സ്വന്തമാകും.മോഹൻലാൽ നായകനായ വില്ലൻ എന്ന ചിത്രത്തിൻറെ റെക്കോഡാണ് മാസ്റ്റർ പീസ് മറികടക്കുന്നത്.പുലിമുരുകനു ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിന് ദീപക് ദേവ് ആണു സംഗീതമൊരുക്കിയത്.