ലാവലിന്‍ കേസ്;സുധീരൻ സുപ്രിംകോടതിയിലേക്ക്

0
45

ന്യൂഡൽഹി : എസ്എന്‍സി ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരേ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും സുപ്രിംകോടതിയിലേക്ക്. അഴിമതി കേസില്‍ പിണറായി വിജയനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ അഴിമതിക്കേസില്‍ വിചാരണ ചെയ്യാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരേയാണ് സുധീരന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി അല്ലാത്ത തന്നെ പ്രത്യേക അനുമതി ഫയല്‍ ചെയ്യാന്‍ അനുവദിക്കണണമെന്ന് ആവശ്യപ്പെട്ടാണ് സുധീരന്‍ അപേക്ഷ നല്‍കിയത്.

ലാവലിൻ കേസിൽ പിണറായി വിജയന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രത്യേക അനുമതി ഹർജിയിൽ സുധീരൻ ചൂണ്ടിക്കാട്ടുന്നു.കേസിൽ പ്രതികളായിരുന്ന പിണറായി വിജയൻ , മുൻ ഊർജ സെക്രട്ടറി കെ മോഹന ചന്ദ്രൻ , ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തർ ആക്കിയിരുന്നു.