വീണ്ടും നേട്ടമുണ്ടാക്കി കോൺഗ്രസ്

0
42

ജയ്പൂര്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം ന‍ടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്ഈ നേട്ടം കൊയ്തത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്.

ഉപതിരഞ്ഞെടുപ്പില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റ് തിരിച്ചുപിടിച്ച കോൺഗ്രസ് 27  സീറ്റുകളില്‍ 16 എണ്ണവും ആറ് നഗരസഭാ സീറ്റുകളും നേടി. രാജസ്ഥാനിലെ ബിജെപിയുടെ പതനമാരംഭിച്ചതിന്‍റെ തെളിവാണിതെന്ന് രാജസ്ഥാന്‍ പിസിസി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.