ചെന്നൈ : തമിഴ്നാട്ടിലെ ആര്.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. അണ്ണാ ഡിഎംകെ സ്ഥാനാർഥി ഇ. മധുസൂദനൻ, ഡിഎംകെയിലെ മരുതുഗണേഷ്, അണ്ണാ ഡിഎംകെ വിമതൻ ടി.ടി.വി. ദിനകരൻ എന്നിവർ തമ്മിലാണു പ്രധാനമത്സരം.
രണ്ടേകാൽ ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. പുരുഷൻമാരേക്കാൾ സ്ത്രീവോട്ടർമാരുള്ള മണ്ഡലത്തിൽ 99 ഭിന്നലിംഗക്കാരും വോട്ട് രേഖപ്പെടുത്തും. അണ്ണാ ഡിഎംകെയിൽ നിന്ന് രണ്ടിലച്ചിഹ്നത്തിൽ പ്രസിഡിയം ചെയർമാൻ ഇ മധുസൂദനൻ മത്സരിയ്ക്കുമ്പോൾ എതിരാളി ശശികലയുടെ സഹോദരീപുത്രൻ ടിടിവി ദിനകരനാണ്. ഒൻപത് ഐഎഎസ് ഉദ്യോഗസ്ഥരാണ് നിരീക്ഷകരായി മണ്ഡലത്തിലുള്ളത്.
ഞായറാഴ്ചയാണ് വോട്ടെണ്ണൽ.