ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍ ചേരിതിരിഞ്ഞ് കേരള എംപിമാര്‍. കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ ചേരി തിരിഞ്ഞ് പ്രധാനമന്ത്രിയെ കണ്ടത്.
ആവശ്യങ്ങള്‍ കൃത്യമായി പ്രധാനമന്ത്രിയെ അറിയിക്കാനും ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച അറിയിക്കാനും ആയിരുന്നു സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എംപിമാര്‍ സന്ദര്‍ശന വിവരം അറിയിച്ചില്ലെന്ന് എല്‍ഡിഎഫ് എംപിമാര്‍ ആരോപിച്ചു.