ടോമി കല്ലാനിക്കെതിരായ മാധ്യമ വാര്‍ത്ത അടിസ്ഥാനമില്ലാത്തത്: എം.എം.ഹസന്‍

0
46

കോട്ടയം: കോട്ടയം മുന്‍ ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിക്കെതിരെ ചില പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍.

ഇതു സംബന്ധിച്ച് ഡി.സി.സി. നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചകളില്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് തന്നെ ഇതൊരു അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കരുതെന്നും പ്രസ്താവനകള്‍ ആരും പുറപ്പെടുവിപ്പിക്കരുതെന്നും കെ.പി.സി.സി. പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി.