‘പുതുച്ചേരിയില്‍ കൃഷിഭൂമിയുണ്ട് ‘; ചോദ്യം ചെയ്യലില്‍ സുരേഷ് ഗോപി

0
49


തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജരേഖകളുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യലില്‍ തനിക്ക് പുതുച്ചേരിയില്‍ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി ക്രൈബ്രാഞ്ചിനെ അറിയിച്ചു.

കൃഷിഭൂമിയില്‍ പോകാന്‍ താമസിച്ചിരുന്ന വീടിന്റെ വിലാസത്തിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വീടിന്റെ വാടകരേഖകളും അദ്ദേഹം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

നേരത്തെ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സുരേഷ് ഗോപിയോട് കോടതി നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥപ്രകാരം നോട്ടീസ് നല്‍കി വിളിച്ചുവരുത്താമെന്നും കോടതി അറിയിച്ചു.