മദീനയില്‍ ഏഴ് പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു

0
43

മദീന: മദീന മേഖലയില്‍ ഏഴ് പെട്രോള്‍ പമ്പുകള്‍ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. പമ്പുകള്‍ നവീകരിക്കാനും വികസിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി. ഖൈബര്‍, സ്വല്‍സ്വല ബലദിയ ബ്രാഞ്ച് ഓഫീസുകളുമായി സഹകരിച്ച് റോഡ് സേവന സെന്ററിന് കീഴിലെ നിരീക്ഷണ വിഭാഗമാണ് പരിശോധന നടത്തിയത്. പമ്പുകളില്‍ സാങ്കേതിക, പ്രവര്‍ത്തന രംഗത്ത് നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ പരിഹരിക്കാന്‍ നല്‍കിയ സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പമ്പുകള്‍ പൂട്ടിച്ചതെന്ന് റോഡ് സേവന സെന്റര്‍ യൂണിറ്റ് മേധാവി അബ്ദുല്ല ബിന്‍ ലാഫി പറഞ്ഞു. മന്ത്രാലത്തിന്റെ നിര്‍ദേശങ്ങള്‍ പമ്പുകള്‍ പാലിച്ചിരുന്നില്ല. പട്ടണത്തിനകത്തും പുറത്തുമുള്ള പമ്പുകള്‍ പരിശോധിക്കുമെന്നും സ്വദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സേവനം നല്‍കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.