2ജി സ്പെക്ട്രം കേസില്‍ സിബിഐയ്ക്ക് വീഴ്ച പറ്റി: അഡ്വ.വിനീത് കുമാര്‍

0
51

തിരുവനന്തപുരം: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി സിബിഐയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ.വിനീത് കുമാര്‍.

നിരവധി രേഖകള്‍ അടിസ്ഥാനമാക്കിയാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ രേഖകളെല്ലാം തന്നെ സിബിഐ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സമര്‍പ്പിച്ച രേഖകളെല്ലാം സ്വീകാര്യമായവയല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

കോടതിയെ വ്യക്തമായി ബോധ്യപ്പെടുത്തുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് പറയാന്‍ കാരണം. ഇനി സിബിഐക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജഡ്ജ്‌മെന്റിനെതിരെ വാദിക്കാമെന്നും അദ്ദേഹം 24 കേരളയോട് പറഞ്ഞു.