2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

0
95

ന്യൂഡല്‍ഹി: പുതുതായി പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 500,1000 നോട്ടുകള്‍ നിരോധിച്ചതിനുശേഷമാണ് 2000ത്തിന്റെ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്.