അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ഫസ്റ്റ്ലുക്ക് എത്തി

0
35

അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ട്രാന്‍സിന്റെ ഫസ്റ്റ്ലുക്ക് എത്തി. സിനിമയിലെ ഫഹദിന്റെ ഫസ്റ്റ്ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്.

വിനായകന്‍, സൗബിന്‍, ചെമ്ബന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് ട്രാന്‍സിലെ മറ്റു പ്രധാന താരങ്ങള്‍.

വിന്‍സന്റ് വടക്കന്‍ തിരക്കഥ എഴുതുന്ന ഈ ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സംഗീതം- ജാക്സണ്‍ വിജയന്‍, കലാസംവിധാനം-അജയന്‍ ചാലശേരി.

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അഅടുത്ത വര്‍ഷം ഏപ്രില്‍ 28 ന് ട്രാന്‍സ് പുറത്തിറങ്ങും.