അടുത്ത വര്‍ഷം 30 പെട്രോള്‍ സ്‌റ്റേഷനുകള്‍ തുറക്കും: വുകൂദ്

0
59

ദോഹ: ഖത്തറില്‍ അടുത്ത വര്‍ഷം പുതിയതായി 30 പെട്രോള്‍ സ്‌റ്റേഷനുകള്‍ തുറക്കുമെന്ന് വുകൂദ്. സഞ്ചരിക്കുന്ന പെട്രോള്‍ സ്‌റ്റേഷനുകള്‍ ഉള്‍പ്പടെയാണിത്.
പുതിയ പദ്ധതികള്‍ക്കായി 81.6 കോടി റിയാല്‍ അനുവദിച്ചതായി കമ്പനി സി.ഇ.ഒ സാദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം 18 സ്‌റ്റേഷനുകള്‍ക്കുള്ള ടെന്‍ഡര്‍ നല്‍കും 2022-ഓടെ 122 പെട്രോള്‍ സ്‌റ്റേഷനുകളാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.