അബുദാബിയില്‍ മൂടല്‍ മഞ്ഞ്: വിമാനങ്ങള്‍ വൈകി

0
76

അബുദാബി: അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാന സര്‍വീസുകളെ ബാധിച്ചു. കേരളത്തിലേക്ക് അടക്കമുള്ള സര്‍വീസുകള്‍ വൈകി. അബുദാബി നഗരത്തിന് പുറമെ അല്‍ ദഫിറ മേഖലയുടെ പല ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അര്‍ധ രാത്രി മുതല്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വൈകിയെന്ന് എത്തിഹാദ് എയര്‍വേസ് വക്താവ് അറിയിച്ചു. കാലവസ്ഥ കൃത്യമായി നീരീക്ഷിക്കുന്നുണ്ടെന്നും വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.