എയ്ഡഡ് കോളേജുകളിലെ എസ്.സി, എസ്.ടി സംവരണം: സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ.കെ ബാലന്‍

0
36

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം പാലിക്കേണ്ടായെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.

യു.ജി.സി ചട്ടപ്രകാരം കേന്ദ്ര സംവരണ നയം ന്യൂനപക്ഷങ്ങളുടേത് അല്ലാത്ത സ്വകാര്യ എയ്ഡഡ് കോളേജുകള്‍ക്ക് ബാധകമല്ല. അവിടുത്ത് നിയമനധികാരം മാനേജ്‌മെന്റുകള്‍ക്കാണെന്നും അതിനാല്‍ സംവരണ നയം സര്‍വ്വകലാശാലകളിലെ സ്വകാര്യ കോളേജുകള്‍ക്ക് ബാധകമല്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇത്തരം കോളേജുകളിലെ ശമ്പളം സര്‍ക്കാരാണ് നല്‍കുന്നത്. അതിനാല്‍ സ്വകാര്യ എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളില്‍ സംവരണം പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ 60 ശതമാനത്തിലധികം സ്വകാര്യ എയ്ഡഡ് കോളേജുകളുടെ കൈവശമാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ 10 ശതമാനം സംവരണത്തിന് അര്‍ഹതയുണ്ട്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന കോളേജുകളില്‍ സംവരണം നടപ്പാക്കണം എന്നു തന്നെയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.