ഐഎസ്എല്‍: ബംഗളൂരു എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

0
55

ബംഗളൂരു: സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് എതിരാളികളായ ജംഷഡ്പൂര്‍ എഫ്‌സി ബംഗളൂരുവിനെ കീഴടക്കി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വഴങ്ങിയ പെനല്‍റ്റിയാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.

ജംഷഡ്പൂരിന്റെ രണ്ടാം ജയമാണിത്. കഴിഞ്ഞ ഹോം മാച്ചില്‍ ബംഗളൂരു ചെന്നൈയിന്‍ എഫ്‌സിയോടും പരാജയപ്പെട്ടിരുന്നു. 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബംഗളൂരു എഫ്‌സി. 9 പോയിന്റ് നേടിയ ജംഷഡ്പൂര്‍ ആറാം സ്ഥാനത്താണ്.